ഡോ. മൈക്കിൾ കാരിമറ്റം: തലശ്ശേരി അതിരൂപതയിൽ പെട്ട ഒരു കത്തോലിക്കാ പുരോഹിതൻ. 1942-ൽ ജനിച്ചു, 1968ൽ പുരോഹിതനായി. റോമിലെ പൊന്തിഫിക്കൽ അർബൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ലൈസൻഷിയേറ്റും റോമിലെ പൊന്തിഫിക്കൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വിശുദ്ധ ലിഖിതങ്ങളിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. പിഒസി മലയാളം ബൈബിളിൻറെ ആദ്യ മൂന്ന് ചീഫ് എഡിറ്റർമാരിൽ ഒരാളായും, 15 വർഷം തലശ്ശേരി ബൈബിൾ അപ്പോസ്റ്റൊലേറ്റ് ഡയറക്ടറായും, 4 വർഷം മുരിങ്ങൂർ ഡിവൈൻ ബൈബിൾ കോളേജ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിനുശേഷം, 2002 മുതൽ 2022 വരെ തൃശൂർ മേരിമാതാ മേജർ സെമിനാരിയിൽ ബൈബിൾ അധ്യാപകനായിരുന്നു. ബൈബിൾ പഠനവുമായി ബന്ധപ്പെട്ട നൂറിലധികം പുസ്തകങ്ങളും രണ്ടായിരത്തോളം പ്രഭാഷണങ്ങളും അദ്ദേഹത്തിൻറെതായുണ്ട്.