ഡോ. മൈക്കിൾകാരിമറ്റം, തലശ്ശേരി അതിരൂപതയിൽപെട്ട ഒരു കത്തോലിക്കാ പുരോഹിതൻ. ബൈബിൾ പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും ജീവിതം മുഴുവൻ സമർപ്പിച്ച അദ്ദേഹത്തിൻറെ ക്ലാസ്സുകളും പ്രഭാഷണങ്ങളും പുസ്തകങ്ങളും ശരിയായ ഉൾക്കാഴ്ചയോടെ ബൈബിൾ പഠിക്കാനും മനസിലാക്കാനും സഹായകമാണ്. ബൈബിൾ ആധികാരികമായി പഠിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് ആശ്രയിക്കാവുന്ന ഏറ്റവും വിശ്വസനീയമായ ക്‌ളാസുകളാണിവ.
ബൈബിൾ ചിത്രകഥകൾ
ലളിതമായി ബൈബിൾ പഠിക്കുന്നതിനു ഏറ്റവും ആകർഷകമായ മാർഗമാണ് ബൈബിൾ ചിത്രകഥകൾ. ബൈബിളിലെ പല ഭാഗങ്ങളും പലരും ചിത്രകഥയായി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ബൈബിളിൻറെ സന്ദേശം ചോർന്നു പോകാതെ 50 പുസ്തകങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഡോ. മൈക്കിൾ കാരിമറ്റം. പത്തിലധികം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുള്ളവയാണ് ഈ പുസ്തകങ്ങൾ. എല്ലാപ്രായത്തിലുമുള്ളവായനക്കാർക്കുംഅവആസ്വദിക്കാൻ കഴിയും. നിങ്ങൾ ഒരുപുതിയ വീക്ഷണം തേടുന്ന വിശ്വാസിയോ അല്ലെങ്കിൽ ബൈബിളിനെക്കുറിച്ചു ജിജ്ഞാസയുള്ള പുതുമുഖമോ ആകട്ടെ ഇവ ഇഷ്ടപ്പെടും. കൂടുതൽ ചിത്രകഥകൾ എല്ലാ ആഴ്ചയിലും ഇവിടെ പ്രസിദ്ധപ്പെടുത്തും. അതുകൊണ്ടു വീണ്ടും Karimattam.Com സന്ദർശിക്കാൻ ഓർക്കുമല്ലോ.
Note: PDF ഫയലുകളായി ആണ് ഇവ അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടു Internet speed കുറവാണെങ്കിൽ ഒരു മിനിറ്റുവരെ എടുത്തേക്കാം